Uncategorized
കൊട്ടിയൂർ ശ്രീനാരായണ എൽ പി സ്കൂളിൽ വിജയോത്സവവും പിടിഎ ജനറൽ ബോഡിയോഗവും സംഘടിപ്പിച്ചു.

കൊട്ടിയൂർ: ശ്രീനാരായണ എൽ പി സ്കൂളിൽ വിജയോത്സവവും പിടിഎ ജനറൽ ബോഡിയോഗവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി കെ ദിനേശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ പി തങ്കപ്പൻ മാസ്റ്റർ അധ്യക്ഷനായകുകയും ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി കെ സത്യൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇരിട്ടി ബി പി സി എൻ ജെ നിഷാന്ത് മുഖ്യ അതിഥിയായി. പിടിഎ പ്രസിഡണ്ട് വി ജി റിനേഷ്, മദർ പിടിഎ പ്രസിഡണ്ട് ലിജി മാളിയേക്കൽ എന്നിവർ ആശംസ അറിയിച്ചു സംസാരിക്കുകയും, സ്റ്റാഫ് സെക്രട്ടറി കെ പി പസന്ത് നന്ദി പറയുകയും ചെയ്‌തു.




