Uncategorized
ശബരിമലയിൽ അച്ഛൻ്റെ മടിയിലിരുന്ന് കണ്മണികൾക്ക് ചോറൂണ്… അമ്മ പ്രാർത്ഥനയോടെ ദൂരെ; നാവിൽ ആദ്യ മധുരവും പുളിയും നുകർന്ന് ദ്രുവും മാധവും

പത്തനംതിട്ട: ശബരിമലയിൽ ഇരട്ടക്കുട്ടികൾക്ക് ചോറൂണ്. തിരുവനന്തപുരം നേമത്തെ ഗിരീഷിൻ്റെ മക്കളായ ദ്രുവ്, മാധവ് എന്നിവരാണ് നാവിൽ ആദ്യ മധുരവും പുളിയും നുകർന്നത്. ഉപ്പിൽ മുക്കി ചോറ് നൽകുന്നത് ശബരിമലയിലെ പ്രത്യേകതയാണ്. കഠിനമായ മലകയറ്റത്തിന് ശേഷം കുരുന്നുകൾ ചോറൂണിന് സന്നിധാനത്ത് എത്തുന്നത് കൗതുകമുള്ള കാഴ്ചയാണ്.
അച്ഛൻ്റെ മടിയിൽ ഇരുന്നു ചോറുണ്ണുമ്പോൾ അങ്ങ് അകലെ അമ്മയുടെ പ്രാർത്ഥന. ശബരിമലയിലെ ചോറൂണ് ചടങ്ങിൻ്റെ മാത്രം പ്രത്യേകതയാണിത്. അച്ഛന്റെയോ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ മടിയിലിരുന്ന് കൊടിമരത്തിന് താഴെയാണ് ചോറൂണ് നടത്തുക.




