Uncategorized

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാര്‍ റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ റിമാന്‍ഡില്‍. പത്മകുമാറിനെ ഉടന്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയുടെ മുഖ്യ സൂത്രധാരന്‍ എ.പത്മകുമാറെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സിപിഐഎം പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗവും മുന്‍ കോന്നി എംഎല്‍എയുമായ മുതിര്‍ന്ന നേതാവാണ് എ പത്മകുമാര്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button