Uncategorized

പെയിന്റിം​ഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം; സി​ഗ്നൽ തെറ്റിച്ചെത്തിയ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് സിഗ്നൽ തെറ്റിച്ചുവെന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം. കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചായിരുന്നു അപകടമുണ്ടായത്. പഞ്ചായത്ത് ഓഫീസിനു മുന്നിലെ സിഗ്നൽ തെറ്റിച്ചെത്തിയ വാഹനമിടിച്ച് മായപ്പള്ളം സ്വദേശി രമേശാണ് മരിച്ചത്. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനം തമിഴ്നാട്ടിൽ വച്ച് വാളയാർ പോലീസ് പിടികൂടി. പെയിൻറിംഗ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ ആയിരുന്നു അപകടം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button