Uncategorized

ലോക കപ്പിന് യോഗ്യതയില്ലാത്ത രാജ്യങ്ങള്‍ക്കായി സമാന്തര ടൂര്‍ണമെന്റുമായി റഷ്യ; അപ്രതീക്ഷിത നീക്കത്തിന് പിന്നില്‍ ആര്‍.എഫ്.യു

മെക്‌സിക്കോ, യുഎസ്എ, കാനഡ് എന്നീ രാജ്യങ്ങളിലായി 2026-ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പില്‍ യോഗ്യത ലഭിക്കാതെ പോയ രാജ്യങ്ങളെ സംഘടിപ്പിച്ച് ലോക കപ്പ് മാതൃകയില്‍ സമാന്തര ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ (ആര്‍.എഫ്.യു) ആണ് അപ്രതീക്ഷിതവും തന്ത്രപരവുമായ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. 2026 ലോകകപ്പ് മൂന്ന് രാജ്യങ്ങളിലായി അരങ്ങേറുമ്പോള്‍ തന്നെ സമാന്തരമായി യോഗ്യതയില്ലാത്ത രാജ്യങ്ങളുടെ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ റഷ്യയില്‍ നടക്കുന്ന വിധത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. റഷ്യ-യുക്രയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയന്റെ പല വിധത്തിലുള്ള ഉപരോധം തുടരുകയാണ്. ഇതിന്റെ ഭാഗമായി തന്നെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് റഷ്യയെ വര്‍ഷങ്ങളായി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. 2022-മുതല്‍ തന്നെ ഫിഫ ടൂര്‍ണമെന്റുകളില്‍ നിന്ന് റഷ്യയെ ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് രാജ്യത്തെ ആഗോള മത്സര ഭൂപടത്തില്‍ മാറ്റിസ്ഥാപിക്കുകയെന്നതാണ് പുതിയ പദ്ധതി കൊണ്ട് റഷ്യ ഉദ്ദേശിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇതിനകം പ്രചരിക്കുന്ന വിവരങ്ങളില്‍ പങ്കുവെക്കപ്പെടുന്നത്. അതേ സമയം ടൂര്‍ണമെന്റിനെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ച മാത്രമാണ് നടന്നുവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button