Uncategorized

‘മാപ്പ്! അമ്മയെന്നോട് ക്ഷമിക്കണം, അവയവങ്ങൾ ദാനം ചെയ്യണം’: മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി 16കാരന്‍

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്നുചാടി ജീവനൊടുക്കി. അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സ്‌കൂൾ പ്രിൻസിപ്പലിനും മറ്റ് മൂന്നു അധ്യാപകർക്കുമെതിരെ ഗുരുതരമായ ആരോപണമാണ് കത്തിലുള്ളത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് തന്റെ അവസാന ആഗ്രഹമെന്ന് കത്തിൽ പറയുന്നുണ്ട്. മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിന് പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button