Uncategorized

മികച്ച പ്രൊഫഷണൽ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള (പേരാവൂർ റീജണൽ) *Excellence 2K25* അവാർഡ് ശ്രീശങ്കരാചാര്യക്ക്‌

പേരാവൂർ:പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ ഓപ്പൺ ന്യൂസ് 24 ൻ്റെ ഈ വർഷത്തെ മികച്ച പ്രൊഫഷണൽ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള (പേരാവൂർ റീജണൽ) *Excellence 2K25* അവാർഡ് കേളകം SHO ഇതിഹാസ് താഹയിൽ നിന്നും പേരാവൂർ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ ഡയറക്ടർ ശാൽവിൻ പി എസ് ഏറ്റു വാങ്ങി. കാലത്തിനൊത്ത് മാറുന്ന വിദ്യാഭ്യാസ രീതിയെ അതിൻ്റെ എല്ലാ വിധ സാധ്യതകളും ഉൾപ്പെടുത്തി കുട്ടികളിലേക്ക് എത്തിച്ച് പുതിയ കാലത്തിൻ്റെ വക്താക്കളാക്കി മാറ്റാൻ ശ്രീ ശങ്കരാചാര്യയ്ക്ക് സാധിക്കുന്നു. ആർട്ടിഫിഷൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ചുളള പഠന രീതികൾ കുട്ടികളെ ഏത് സ്ഥാപനത്തിലും ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനും പ്രാപ്തരാക്കുന്നു. ഒരോ വർഷവും അകൗണ്ടിങ്ങ്, മൾട്ടി മീഡിയ, ഗ്രാഫിക് ഡിസൈനിംഗ്, ഓട്ടോകാഡ്, ഇൻ്റീരിയൽ ഡിസൈനിങ്ങ്, ഓഫീസ് ഓട്ടോമേഷൻ തുടങ്ങിയ കോഴ്സുകളിൽ പഠനം പൂർത്തിയാക്കി നിരവധി കുട്ടികളാണ് ശങ്കരചാര്യ വഴി പല മികച്ച കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. “തൊഴിലാണ് ലക്ഷ്യമെങ്കിൽ ശ്രീ ശങ്കരാചാര്യ ” എന്ന ആപ്തവാക്യം സിലബസ് കൊണ്ടും പഠനരീതികൊണ്ടും സർട്ടിഫിക്കേഷൻ കൊണ്ടും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു ഭാവി നൽകി കൊടുത്തും പൂർണതയിൽ എത്തിക്കാൻ ശ്രീ ശങ്കരാചാര്യയ്ക്ക് സാധിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി അംഗീകാരം കൊണ്ടും കേന്ദ്ര- കേരളാ സർക്കാർ അംഗീകൃത കോഴ്സുകളാലും സംമ്പന്നമാണ് ശ്രീ ശങ്കരാചാര്യ . കേരളാ ഗവൺമെൻ്റിൻ്റെ LBS സർട്ടിഫിക്കേഷൻ അംഗീകാരം ഉള്ളതിൽ തന്നെ പേരാവൂർ ശ്രീ ശങ്കരാചര്യയിൽ നിന്ന് പഠിച്ച് ഇറങ്ങുന്ന ഒരു വിദ്യാർഥിക്ക് PSC പരീക്ഷയിൽ വളരെയധികം ഉപയോഗപ്പെടുന്നു. വളരുന്ന പേരാവൂരിന് വളർന്ന പഠനരീതിയുടെയും ജോലി സാധ്യതയുടേയും പേരാവുകയാണ് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ പേരാവൂർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button