Uncategorized

സമ്മര്‍ദം വ്യക്തമായിട്ടും ബിഎല്‍ഒമാരുടെ ടാര്‍ഗറ്റില്‍ മാറ്റമില്ല; ഉത്തരവാദിത്തം പൂര്‍ത്തിയാക്കണം എന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സമ്മര്‍ദം വ്യക്തമായിട്ടും ബിഎല്‍ഒമാര്‍ക്കുള്ള ചുമതലകളിലും ടാര്‍ഗറ്റിലും മാറ്റം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ബിഎല്‍ഒ ഡ്യൂട്ടിയ്ക്ക് തടസം നിന്നാല്‍ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. എന്യൂമറേഷന്‍ ഫോം തിരികെ ശേഖരിക്കുന്ന നടപടി തുടങ്ങിയെന്നും സിഇഒ വ്യക്തമാക്കി. വിവാദങ്ങള്‍ക്കിടെ എസ്‌ഐആര്‍ നടപടിയുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഇന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഭരണഘട ഉത്തരവാദിത്തമാണ് ബിഎല്‍ഒമാര്‍ ചെയ്യുന്നത്. ബിഎല്‍ഒമാര്‍ക്ക് ടാര്‍ഗറ്റ് ഉണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരവാദിത്വം പൂര്‍ത്തികരിക്കണം. മഹത്തയ ലക്ഷ്യത്തിലേക്ക് എത്താന്‍ താനും തന്റെ ഓഫീസും പകലോ രാത്രിയോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button