Uncategorized
2014-ന് ശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ; ബലാത്സംഘ കേസ് വീണ്ടും വാര്‍ത്തയാക്കി മാധ്യമങ്ങള്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഒരുക്കിയ അത്താഴവിരുന്നിന്റെ വീഡിയോ താന്റെ സാമൂഹിക മാധ്യമ പേജില്‍ പങ്കിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എന്നാല്‍ അമേരിക്കയില്‍ ഒരു ബലാത്സംഘ കേസില്‍ ആരോപണ വിധേയനാക്കപ്പെട്ട താരം 2014 ന് ശേഷം ആദ്യമായാണ് അമേരിക്ക സന്ദര്‍ശിക്കുന്നത്. 2009 മുതല്‍ നിലനില്‍ക്കുന്ന ആരോപണങ്ങളെക്കുറിച്ച് നിലവില്‍ നിയമ നീക്കങ്ങള്‍ ഒന്നും നടക്കുന്നില്ലെങ്കിലും അദ്ദേഹം യുഎസ് മണ്ണില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു.




