Uncategorized
സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരുന്നു; പവന് ഒറ്റയടിക്ക് കൂടിയത് 880 രൂപ

സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരുന്നു. ഇന്നലെ 1280 രൂപയുടെ ഇടിവുണ്ടായ വിപണിയിൽ ഇന്ന് വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണ്തിന് കൂടിയത്. 91,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,445 രൂപയാണ് ഒര ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.




