Uncategorized

പ്രണയം നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി, വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു, ദാരുണസംഭവം രാമശ്വരത്ത്

ചെന്നൈ: തമിഴ്നാട് രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് അരുംകൊല. പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. ചേരൻകോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്. സ്‌കൂളിലേക്ക് വരും വഴി തടഞ്ഞു നിർത്തി കഴുത്തിനു കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി മുനിരാജൻ ‌അറസ്റ്റിലായിട്ടുണ്ട്. ശാലിനിയുടെ അച്ഛൻ ഇന്നലെ മുനിരാജിനെ താക്കീത് ചെയ്തിരുന്നു. അതിന്റെ പകയിൽ ആണ് അരുംകൊലയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button