Uncategorized

അന്‍മോല്‍ ബിഷ്‌ണോയിയെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണം: ബാബാ സിദ്ദിഖിയുടെ മകൻ

ന്യൂഡല്‍ഹി: കൊടുംകുറ്റവാളി അന്‍മോല്‍ ബിഷ്‌ണോയെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണമെന്ന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി. തന്റെ പിതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് അറിയണമെന്നും അന്‍മോല്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ നിയമസംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ടെന്നും സീഷന്‍ പറഞ്ഞു. എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ബാബാ സിദ്ധിഖിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അന്‍മോല്‍ സിദ്ദിഖി.

‘മാസങ്ങളായി അന്‍മോലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. അന്‍മോല്‍ ബിഷ്‌ണോയെ നാടുകടത്തിയെന്ന മെയില്‍ വന്നു. ഉടന്‍ തന്നെ ഞാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും അധികൃതരെയും വിവരമറിയിച്ചു. അവനെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്‍മോല്‍ ബിഷ്‌ണോയിയും എന്റെ പിതാവും തമ്മില്‍ ഒരു ബന്ധവുമില്ല. അതുകൊണ്ട് ഈ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് കണ്ടെത്തണം. അവന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ട്’: സീഷന്‍ സിദ്ദിഖി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button