ഐപിഎല്‍ താരലേലം ഡിസംബര്‍ 16 ന്; പട്ടികയിലുള്ളത് വമ്പന്‍ താരങ്ങൾ

ഐപിഎല്‍ 2026 മിനി ലേലത്തിന് മുന്നോടിയായി താരങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക പുറത്തുവിട്ട് ഫ്രാഞ്ചൈസികള്‍. നവംബര്‍ 15 ആയിരുന്ന പട്ടിക പുറത്തുവിടാനുള്ള അവസാന തീയതി. പത്ത് ഫ്രാഞ്ചൈസികളും പട്ടിക തയ്യാറാക്കി.
ആൻഡ്രേ റസല്‍, ഗ്ലെന്‍ മാക്‌സ് വെല്‍ അടക്കമുള്ള പ്രമുഖ താരങ്ങളാണ് ഇനി ലേലത്തിന് എത്തുക. ആന്‍േ്രഡ റസലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള ഒരു ദശാബ്ദത്തോളം നീളുന്ന ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. 23.05 കോടിക്ക് കെകെആര്‍ സ്വന്തമാക്കിയ വെങ്കടേഷ് അയ്യരും റിലീസ് ചെയ്ത താരങ്ങളുടെ പട്ടികയിലുണ്ട്.ഡിസംബര്‍ 16 ന് അബുദാബിയിലെ ഇത്തിഹാദ് അരീനയില്‍ വെച്ചാണ് താരലേലം നടക്കുക.
2014 മുതല്‍ കെകെആറിന്റെ ഭാഗമാണ് ആന്‍േ്രഡ റസല്‍. ഫ്രാഞ്ചൈസിക്കു വേണ്ടി 133 മത്സരങ്ങളില്‍ നിന്നായി 2592 റണ്‍സും 122 വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസ് താരം നേടിയിട്ടുണ്ട്. അവസാന സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 167 റണ്‍സും എട്ട് വിക്കറ്റുകളുമാണ് താരം നേടിയത്.




