Uncategorized
സൗദി ബസ് ദുരന്തം: അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാര്? എങ്ങനെയാണ് ദുരന്തത്തെ അതിജീവിച്ചത്?

തിങ്കളാഴ്ച പുലർച്ചെ സൗദി അറേബ്യയിലെ മെക്ക-മദീന ഹൈവേയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറിലിടിച്ചുണ്ടായ അപകടത്തിൽ 42 ഇന്ത്യക്കാർ മരിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി ഇന്ത്യക്കാരനായ 24 വയസ്സുള്ള മുഹമ്മദ് അബ്ദുൾ ഷോയിബാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30നാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അടുത്തായിരുന്നു ഷോയിബ് ഇരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാഹനങ്ങൾ കൂട്ടിയിടിച്ച് മിനിറ്റുകൾക്കുള്ളിൽ വലിയ തീപിടിത്തമുണ്ടാകുകയും ബസ് കത്തി നശിക്കുകയും ചെയ്തു. ജീവനോടെ കണ്ടെത്തിയ ഷോയിബിനെ ഉടൻ തന്നെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിവരം ലഭ്യമല്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.




