Uncategorized

കുട്ടികളെ ആകര്‍ഷിക്കുന്ന ടെട്രാ പാക്കിൽ മദ്യം വില്‍ക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതി

ടെട്രാ പാക്കുകളില്‍ മദ്യം വില്‍ക്കുന്നതില്‍ ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ച് സുപ്രീം കോടതി. സ്‌കൂള്‍ കുട്ടികളെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ജ്യൂസ് പാക്കറ്റുകളില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനം അപകടകരവും വഞ്ചനാപരവുമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ പൊതുജനാരോഗ്യത്തേക്കാള്‍ വരുമാനത്തിന് മുന്‍ഗണന നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ടെട്രാ പാക്കുകളില്‍ മദ്യം വില്‍ക്കുന്നത് ഇത് സ്‌കൂള്‍ കുട്ടികളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കും. ഇത്തരം പാക്കേജിംഗ് വഞ്ചനാപരമാണെന്നും മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ പോയേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ടെട്രാ പാക്കുകളില്‍ മദ്യം വില്‍ക്കുന്നതിനെ കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ഇത്തരം പാക്കിംഗ് ഫ്രൂട്ട് ജ്യൂസ് ബോക്‌സുകളുടേതിന് സമാനമാണെന്നും ആരോഗ്യ മുന്നറിയിപ്പുകള്‍ ഇതില്‍ നല്‍കുന്നില്ലെന്നും കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ സൗകര്യപ്രദമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button