Uncategorized

വയസ് 11, അടിച്ചുകൂട്ടിയത് 180ലധികം ഗോളുകള്‍ ! മെസിക്കും യമാലിനും ലാ മാസിയയില്‍ നിന്നൊരു പിന്‍ഗാമി

ലോക ഫുട്ബോളിലെ മികച്ച താരങ്ങള്‍ പന്തു തട്ടുന്ന ക്ലബ്ബാണ് എഫ് സി ബാഴ്‌സലോണ. അവരുടെ യൂത്ത് അക്കാദമി ആകട്ടെ നാളെയുടെ താരങ്ങളെ വാര്‍ത്തെടുക്കുന്ന കളിയിടമാണ്. മെസി, സാവി, ഇനിയേസ്റ്റ തുടങ്ങി ലാമിന്‍ യമാലിലേക്കും ഗാവിയിലേക്കും പൗ കുബാര്‍സി, അലെജാന്ദ്രോ ബാല്‍ഡെയിലേക്കുമൊക്കെ നീളുന്നു, പ്രതിഭകളുടെ മിന്നലാട്ടം. മെസി എന്ന സൂപ്പര്‍താരത്തിന്റെ പിറവിക്ക് തട്ടൊരുക്കിയ ക്ലബ്. അവിടെ മെസിയുടെ പിന്‍ഗാമിയായി ലോകം യമാലിനെ വാഴ്ത്തുമ്പോള്‍, ബാഴ്സയുടെ യൂത്ത് അക്കാദമി മറ്റൊരു താരപ്പിറവിക്കാണ് സാക്ഷിയാകുന്നത്. പ്രകടനംകൊണ്ട് യമാലിനെയും കടത്തിവെട്ടുന്ന ഒരു ‘കുട്ടിത്താരം’ ലാ മാസിയയില്‍ ഉദയംകൊണ്ടിരിക്കുന്നു, ഡെസ്റ്റിനി കൊസിസോ എജിയൊഫര്‍ ജോണ്‍. 180ലധികം ഗോളുകളാണ് ഈ പതിനൊന്നുകാരന്‍ ഇതുവരെ അടിച്ചുകൂട്ടിയിരിക്കുന്നത്.

2014ല്‍ ജനിച്ച ഡെസ്റ്റിനി, നൈജീരിയയില്‍നിന്നാണ് ബാഴ്‌സയുടെ യൂത്ത് അക്കാദമിയിലെത്തിയത്. തന്റെ പ്രായത്തില്‍ കളിക്കാനാകുന്ന വിഭാഗങ്ങളിലെല്ലാം കളത്തിലിറങ്ങിയ ഡെസ്റ്റിനി ഇതുവരെ 180ലധികം ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. യൂത്ത് അക്കാദമിയുടെ അണ്ടര്‍ 10 ടീമിനൊപ്പം 22 കളിയില്‍നിന്ന് 87 ഗോളുകള്‍ നേടി. അണ്ടര്‍ 11 ടീമില്‍ 30 കളിയില്‍നിന്ന് 58 ഗോളുകള്‍. അണ്ടര്‍ 12 ടീമില്‍ ഈ സീസണില്‍ 14 കളിയില്‍ നിന്ന് നേടിയത് 31 ഗോളുകള്‍. 2023-24ല്‍ അണ്ടര്‍ 10 വിഭാഗത്തില്‍ 27 മത്സരങ്ങളില്‍ നിന്നാണ് ഡെസ്റ്റിനി 100 ഗോളുകള്‍ സ്വന്തമാക്കിയത്. സെവണ്‍സ് മത്സരങ്ങളില്‍ ഉള്‍പ്പെടെ നേടിയ ഗോളുകളില്‍ ഡെസ്റ്റിനിയുടെ സ്ട്രൈക്ക് റേറ്റ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയുടേതുമായി താരതമ്യം ചെയ്യാനാകുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button