‘വൈഷ്‌ണയെ ഒഴിവാക്കിയത് നീതികേട്, വെറും രാഷ്ട്രീയം കളിക്കരുത്; രേഖകളിൽ വിലാസം കൃത്യം’: കേരള ഹൈക്കോടതി

വൈഷ്ണയെ ഒഴിവാക്കിയത് നീതികേട് എന്ന് കേരള ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. ഒരു യുവതി മത്സരിക്കാൻ വന്നിട്ട് ഇങ്ങനെയാണോ ചെയ്യണ്ടേത്. അവരുടെ രേഖകളിൽ എല്ലാം വിലാസം കൃത്യമല്ലെ എന്ന് കോടതി ചോദിച്ചു. വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.ഇത് ഒരു കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അല്ലെ എന്ന് കോടതി ചോദിച്ചു . വേറെ എവിടെയെങ്കിലും വൈഷ്ണക്ക് വോട്ട് ഉള്ളതായി അറിയുമോ. പരാതിക്കാരന് നോട്ടീസ് നൽകുമെന്ന് കോടതി അറിയിച്ചു. സാങ്കേതിക കാരണങ്ങൾ പറഞ്ഞു 24 കാരിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടരുത്.
രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി. അസാധാരണ അധികാരം പ്രയോഗിക്കുമെന്നും മുന്നറിയിപ്പ്.ഹർജികാരിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേൾക്കണം. നവംബർ 19ന് മൂൻപ് തീരുമാനം എടുക്കണമെന്നും കോടതി നിർദേശം നൽകി.
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വൈഷ്ണയുടെ ഹർജി കോടതി ഫയൽ ചെയ്തു. പേര് വെട്ടിയ നടപടി റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.




