Uncategorized

ഭാര്യയുടെ ല​ഗേജിൽ ബോംബുണ്ടെന്ന് യുവാവ്, വിമാനത്തിൽ ആകെ പരിഭ്രാന്തി, അടിയന്തര ലാൻഡിം​ഗ്!

‘അർജന്റീനയിലാണ്’ എന്ന് പോസ്റ്റിട്ട ഇന്ത്യക്കാരന് നേരെ കടുത്ത വംശീയാധിക്ഷേപം. സോഷ്യൽ മീഡിയയിലാണ് യുവാവിന് നേരെ കടുത്ത ആക്രമണം നടന്നത്. എന്നാൽ, പിന്നാലെ തന്നെ യുവാവിനെ അനുകൂലിച്ചുകൊണ്ടും പിന്തുണയറിയിച്ചും ആളുകളെത്തി. അർജന്റീനയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതാണ് തിരു എന്ന യുവാവ്. അതേക്കുറിച്ചുള്ള പോസ്റ്റും യുവാവ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തു. എന്നാൽ, ചിത്രത്തിന് വന്ന കമന്റുകൾ ഏറെയും വംശീയാധിക്ഷേപം നിറഞ്ഞതായിരുന്നു. പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് മറ്റൊരു യുവാവ് പോസ്റ്റ് ഷെയർ ചെയ്തത്.

കോൺഫറൻസിൽ പങ്കെടുക്കാൻ വന്ന തിരു എന്ന യുവാവിന് നേരെ അധിക്ഷേപ കമന്റുകൾ വരുന്നുണ്ട് എന്നും എന്നാൽ അതുപോലെ തന്നെ ആ അധിക്ഷേപകമന്റുകളെ അപലപിച്ചും, യുവാവിന് പിന്തുണയറിയിച്ചും കൂടി കമന്റുകൾ വരുന്നുണ്ട് എന്നും പറഞ്ഞായിരുന്നു പോസ്റ്റ്. ‘ഒരു കോൺഫറൻസിനായി അർജന്റീനയിൽ എത്തിയതിന് പിന്നാലെ ഒരു ഇന്ത്യക്കാരൻ ആളുകളെ അഭിവാദ്യം ചെയ്തതാണ്. എന്നാൽ, പെട്ടെന്നുതന്നെ പതിവ് അമേരിക്കൻ ഓൺലൈൻ ട്രോളുകളിൽ നിന്ന് വംശീയാധിക്ഷേപങ്ങളുടെ ഒരു തരംഗം തന്നെ അദ്ദേഹത്തിന് നേരെ ഉണ്ടായി. പക്ഷേ, ഭാഗ്യവശാൽ യഥാർത്ഥ അർജന്റീനക്കാർ മുന്നോട്ടുവരികയും വംശീയതയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വെറുപ്പിലൂടെ ഈ യുവാവിന്റെ മാനസികാവസ്ഥയെ നശിപ്പിക്കാൻ അവർ അനുവദിച്ചില്ല’ എന്നാണ് ആ പോസ്റ്റിൽ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button