Uncategorized

ഒരു വര്‍ഷം പൂര്‍ത്തിയാക്കി ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ പടിയിറങ്ങി, പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റു

പത്തനംതിട്ട: ഒരു വര്‍ഷത്തെ നിയോഗം പൂര്‍ത്തിയാക്കി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ പടിയിറങ്ങി. ഹരിവരാസനം പാടി നട അടച്ച ശേഷമാണ് ഇരുവരും മലയിറങ്ങിയത്. പിന്നാലെ പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏറ്റു.

2024ലെ തുലാമാസ ദിവസമാണ് ശബരിമല മേല്‍ശാന്തിയായി കൊല്ലം സ്വദേശിയായ അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് സ്വദേശി വാസുദേവന്‍ നമ്പൂതിരിയും ഇരുമുടിയേന്തി മല കയറിയത്. കഴിഞ്ഞ ഒരു വര്‍ഷം അയ്യപ്പന്റെയും മാളികപ്പുറത്ത് അമ്മയുടെയും മേല്‍ശാന്തിമാരായി സേവനം.

പുറപ്പെടാ ശാന്തിമാരായതിനാല്‍ കുടുംബത്തെ ഉപേക്ഷിച്ച് സന്യാസ തുല്യമായ ജീവിതം. ജീവിത ശൈലിയിലും ചിട്ടയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒരു വര്‍ഷമാണിതെന്ന് മേൽശാന്തിമാർ പറഞ്ഞു.

ഒരു വര്‍ഷം പൂര്‍ത്തിയാക്കി ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ പടിയിറങ്ങി, പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റു
1985ല്‍ ഇരുമ്പനത്തെ ഐതിഹാസിക കര്‍ഷക സമരത്തില്‍ പങ്കെടുത്ത പേരാളി, കന്നി അങ്കത്തിനൊരുങ്ങി കെ.പി. സജാത്
ശരീരം കൊണ്ടും മനസു കൊണ്ടും സ്വയം സമര്‍പ്പിതമായ ഒരു വര്‍ഷം. ഒരു വര്‍ഷത്തിനിടെ ഇരുവര്‍ക്കും മാറക്കാനാകാത്ത നിരവധി അനുഭവങ്ങള്‍. മറ്റൊരു വൃശ്ചിക പുലരിക്ക് മുമ്പുള്ള സംക്രമ ദിനത്തിലെ രാത്രിയില്‍ ഹരിവരാസനത്തിന് ശേഷം മലയിറങ്ങുമ്പോള്‍ 2 പേരുടേയും മനസില്‍ ശരണ മന്ത്രങ്ങള്‍ മാത്രം ബാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button