Uncategorized

പോക്‌സോ കേസില്‍ അറസ്റ്റിലായ ഷിനു സ്വാമിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍; വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

കൊല്ലം: ആഭിചാരക്രിയയുടെ മറവില്‍ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഷിനു സ്വാമിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ കുടുംബക്ഷേത്രത്തില്‍ എത്തി പൂജകള്‍ ചെയ്തു. ഒരു വര്‍ഷത്തോളം ക്ഷേത്രത്തിലെ പരികര്‍മ്മിയായിരുന്നു. കോഴിയേയും, ആടിനേയും കുരിതി ചെയ്തിരുന്നുവെന്നും കുരുതി പൂജ തങ്ങള്‍ തടഞ്ഞുവെന്നും യുവതി പറഞ്ഞു.

ക്ഷേത്രവുമായി നിലവില്‍ ഷിനു സ്വാമിക്ക് ബന്ധമില്ലെന്നും സ്ത്രീകളോടുള്ള ഷിനു സ്വാമിയുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി പറഞ്ഞു.

പരീക്ഷയില്‍ മികച്ച വിജയം ലഭിക്കുന്നതിനായി സമീപിച്ചപ്പോഴാണ് 11കാരിയായ പെണ്‍കുട്ടിക്ക് ഷിനുവില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളില്‍ പൂജയുടെ ഭാഗമായി സ്പര്‍ശിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

പൂജയുടെ മറവില്‍ പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാല്‍ ആയുസ് കൂടുമെന്ന് ഇയാള്‍ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.

ആഭിചാരക്രിയകള്‍ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയില്‍ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയില്‍ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്‌സോ കേസില്‍ അറസ്റ്റിലായ ഷിനു സ്വാമി റിമാന്‍ഡില്‍ ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button