Uncategorized

വാക്കറു പേരാവൂർ മാരത്തൺ 2025 ഡിസംബർ 27ന് ജിമ്മി ജോർജ് ‌സ്റ്റേഡിയത്തിൽ നടക്കും

കണ്ണൂർ : വാക്കറു പേരാവൂർ മാരത്തൺ ഏഴാം എഡിഷൻ ഡിസംബർ 27ന് പേരാവൂർ ജിമ്മി ജോർജ് ‌സ്റ്റേഡിയത്തിൽ നടക്കും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജാണ് മെഗാ ഇവൻ്റിൻ്റെ ബ്രാൻഡ് അംബാസിഡർ. പേരാവൂർ സ്പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ‘സേ നോ ടു ഡ്രഗ്‌സ്’ എന്ന ബോധവത്‌കരണം നടത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പേരാവൂർ മാരത്തണിൻ്റെ ലക്ഷ്യം. ഈ വർഷം 7500ലധികം ഓട്ടക്കാർ അണിനിരക്കും. ഇത് സംസ്ഥാനത്ത് ഇതുവരെയുള്ള വിവിധ മാരത്തൺ റെക്കോർഡുകൾ തിരുത്തും.

ലഹരിമുക്തവും ആരോഗ്യകരവുമായ നല്ല നാളെയിലേക്ക് ഒരുമിച്ച് നടക്കാൻ എല്ലാവരും തയ്യാറാവണമെന്ന് വാക്കറു ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ വി. നൗഷാദ് അഭ്യർത്ഥിച്ചു.ഓപ്പൺ വിഭാഗത്തിൽ 500 രൂപയും ഫൺ റൺ വിഭാഗത്തിന് 300 രൂപയും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 200 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഓപ്പൺ വിഭാഗത്തിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. 50 വയസിന് മുകളിലുള്ള വിഭാഗത്തിനും 18 വയസിന് താഴെയുള്ളവർക്കും യഥാക്രമം 5000, 3000, 2000 രൂപയും ലഭിക്കും. കൂടാതെ ഓട്ടത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫിനിഷർ മെഡലും ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ www.peravoormarathon.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 10ന് രജിസ്ട്രേഷൻ അവസാനിക്കും. 25, 26 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ പി.എസ്.എഫ്. പ്രസിഡൻ്റ് ഫ്രാൻസിസ് ബൈജു ജോർജ്, വാക്കറു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി. നൗഷാദ്, കോ-സ്പോൺസർ സ്റ്റാൻലി ജോർജ്, ഇവന്റ്റ് അമ്പാസിഡർ അഞ്ജു ബോബി ജോർജ്, റേസ് ഡയറകർ റോബർട്ട് ബോബി ജോർജ്, പിഎസ്എഫ് ഭാരവാഹികളായ എം.സി. കുട്ടിച്ചൻ, ഡെന്നി ജോസഫ്, എ. പി. സുജീഷ് എന്നിവർ സംബന്ധിച്ചുപങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button