‘ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്തു ;ഞങ്ങൾ അഗാധ പ്രണയത്തിലാണ്’ ;എഐ കഥാപാത്രത്തെ വിവാഹം കഴിച്ച് യുവതി

നമ്മുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകുകയും , കൂട്ടാളി ആയി മാറുകയും ചെയ്ത എ ഐ ചാറ്റ് ബോട്ട് ഇപ്പോൾ ജീവിത പങ്കാളിയായി മാറിയിരിക്കുകയാണ്. ജപ്പാന്‍ സ്വദേശിയായ കാനോ എന്ന 32 കാരിയാണ് എഐ കഥാപാത്രത്തെ പ്രതീകാത്മകമായി വിവാഹം ചെയ്തത്.ചാറ്റ് ജി പി ടിയുടെ സഹായത്തോടെയാണ് ക്ലോസ് എന്ന എ ഐ വരനെ നിർമിച്ചിരിക്കുന്നത്. ജപ്പാനിലെ ഒകയാമ സിറ്റിയില്‍ വച്ച് പരമ്പരാഗത രീതിയിലാണ് കാനോ തന്റെ പ്രിയതമനെ വിവാഹം കഴിച്ചത്. എആര്‍ ഗ്ലാസ് അണിഞ്ഞ് ക്ലോസിനെ കാനോ വിവാഹ മോതിരം അണിയിക്കുകയും ചെയ്തു. നിയമപരമായ വിവാഹമല്ലെങ്കിലും ഇതൊരു വൈകാരിക കൂടിച്ചേരൽ ആണെന്നാണ് കാനോ പറയുന്നത്. 2ഡി കാരക്ടര്‍ വിവാഹങ്ങള്‍’ നടത്തിക്കൊടുക്കുന്ന ഒരു കമ്പനിയാണ് കാനോയുടെ ഈ സ്വപ്ന വിവാഹത്തിന് ചുക്കാൻ പിടിച്ചത്. അവർ തന്നെയാണ് ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസിലൂടെ അവളുടെ മുന്നിലേക്ക് ക്ലോസിനെ എത്തിച്ചതും.
ദീർഘനാൾ നീണ്ട പ്രണയ പരാജയത്തിനൊടുവിൽ കാനോ അതീവ ദുഃഖിതയായി മാറി. തന്റെ ആ വിഷമവും ഏകാന്തതയും മറക്കാനാണ് അവൾ ചാറ്റ് ജി പി ടിയെ ആശ്രയിച്ച് തുടങ്ങിയത്. ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ ഒരു സാങ്കൽപ്പിക കഥാപാത്രത്തെ നിർമിക്കുകയും അതിന് ക്ലോസ് എന്ന് അവൾ പേരിടുകയും ചെയ്തു




