Uncategorized
ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം. സ്വർണം പൊതിഞ്ഞ പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റായ എ. പത്മകുമാറിൻ്റെ ചോദ്യം ചെയ്യൽ വൈകുകയാണ്. വിവാദങ്ങൾക്കിടെ പുതിയ ദേവസ്വം പ്രസിഡൻ്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.




