Uncategorized

സ്വർണം താഴോട്ട് ഇറങ്ങി തുടങ്ങി; പവന് 1440 കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 1440 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. 91,720 രൂപയാണ് ഇന്ന് ഒരു പവന് സ്വർണത്തിന്റെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 93160 രൂപയായിരുന്നു വൈകേന്നേരത്തെ വില. 11,465 രൂപയായിരുന്നു ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്.

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുറഞ്ഞ് വരികയാണ്. പതിമൂന്നാം തീയതിയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയത്. 94,320 രൂപയായിരുന്നു അന്നത്തെ വില.

കുതിച്ചു കയറിയ വില താഴേക്ക് വന്നത് വിവാഹപ്പാർട്ടിക്കാർക്കും ആഭരണം വാങ്ങാൻ കാത്തിരുന്നവർക്കും ആശ്വാസം നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button