കുറ്റിച്ചിറയില്‍ ഫാത്തിമ തഹ്‌ലിയ; കോഴിക്കോട് കോര്‍പ്പറേഷനില്‍ യുവനിരയെ മത്സരത്തിനിറക്കി മുസ്‌ലിം ലീഗ്

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎസ്എഫ് നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായാണ് ഫാത്തിമ തഹ്‌ലിയ.ചെട്ടിക്കുളം-ആഷിഖ് ചെലവൂര്‍, പൂളക്കടവ്-ജബ്ബാര്‍, മൂഴിക്കല്‍-സാജിത ഗഫൂര്‍, മായനാട്-സിദ്ധീഖ് മായനാട്, കൊമ്മേരി-കവിത അരുണ്‍, പൊക്കുന്ന് – ഷനീമ മുഹസ്സിന്‍, കിണാശ്ശേരി-പി സക്കീര്‍, പന്നിയങ്കര-അര്‍ഷുല്‍ അഹമ്മദ്, തിരുവണ്ണൂര്‍-ആയിഷബി പാണ്ടികശാല, അരീക്കാട്-ഷമീല്‍ തങ്ങള്‍.നല്ലളം- വി പി ഇബ്രാഹിം, കൊളത്തറ-മുല്ലവീട്ടില്‍ ബീരാന്‍ കോയ, കുണ്ടായിത്തോട്- മുനീര്‍ എം ടി, ബേപ്പൂര്‍- കെ കെ സുരേഷ് (സ്വത.), അരക്കിണര്‍ – സി നൗഫല്‍, മാത്തോട്ടം- ശ്രീകല, പയ്യാനക്കല്‍-സെയ്ഫുന്നിസ,നദി നഗര്‍ – ഫസ്ന ഷംസുദ്ധീന്‍, മുഖദാര്‍ – ടി.പി.എം ജിഷാന്‍, കുറ്റിച്ചിറ- അഡ്വ ഫാത്തിമ തഹ്ലിയ, 63 – മൂന്നാലിങ്ങല്‍- എ സഫറി, വെള്ളയില്‍- സൗഫിയ എന്‍ പി, പുതിയങ്ങാടി- ഷൗലിഖ് എന്നിവരാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍.




