Uncategorized

‘അലിനഗർ സീതാനഗറാക്കും’,മുഖ്യ വാഗ്ദാനം പേര് മാറ്റൽ;മൈഥിലി താക്കൂർ ജയിച്ച് കയറിയത് ബിഹാറിലെ പ്രായംകുറഞ്ഞ MLAയായി

പാട്‌ന: ബിഹാറില്‍ അക്ഷരാര്‍ത്ഥത്തില്‍ ഏകപക്ഷീയമായ വിജയത്തിലേക്ക് കടക്കുകയാണ് എന്‍ഡിഎ. ഇതുവരെ 200ലധികം സീറ്റുകളിലാണ് എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ എന്‍ഡിഎയുടെ നിരവധി സ്ഥാനാര്‍ത്ഥികള്‍ വിജയാഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയം ബിഹാറില്‍ ഏറെ ആഘോഷിക്കപ്പെടുന്നത് ബിഹാറിന്റെ ഏറ്റവും പ്രായം കുറഞ്ഞ 25 വയസുള്ള എംഎല്‍എയായി ചരിത്രത്തിലേക്ക് കാലെടുത്ത് വെക്കാനിരിക്കുന്ന മൈഥിലി താക്കൂറാണ്.

2005ല്‍ സ്വതന്ത്ര എംഎല്‍എയായിരുന്ന 26കാരനായിരുന്ന തൗസീം ആലമും 2015ല്‍ രാഘോപൂരില്‍ നിന്നും മത്സരിക്കുന്ന സമയത്ത് 26കാരനായ തേജസ്വി യാദവുമായിരുന്നു ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എ. ഈ ചരിത്രമാണ് മൈഥിലി തിരുത്തുന്നത്. നിലവില്‍ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) സ്ഥാനാര്‍ത്ഥി ബിനോദ് മിശ്രയെക്കാള്‍ 9450 വോട്ടുകള്‍ക്ക് മൈഥിലി മുന്നിലാണ്. ഈ വര്‍ഷം ജൂലൈ 25നാണ് മൈഥിലിക്ക് 25 വയസ് തികഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button