Uncategorized
ആദ്യം ഇടത് പിന്നീട് വലത് ഇപ്പോള്‍ ബിജെപി; പാർട്ടികൾമാറിമറിഞ്ഞ് സലീം, മത്സരിക്കാൻ ഇത്തവണയും രംഗത്ത്

തെന്മല: ആദ്യം സിപിഐഎമ്മിൽ പിന്നീട് യുഡിഎഫിൽ ശേഷം ബിജെപിയിൽ, പാർട്ടികൾ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്പഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സലീം ബിജെപിക്കൊപ്പമാണ്.
ഏതു വാർഡിലാണെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തോട്ടം മേഖലയിലെ ഏതെങ്കിലുമൊരു വാർഡിൽ ബിജെപി സ്ഥാനാർഥിയായി സലീം മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. അത്രയും തിളക്കമാണ് സലീമിന്റെ ഓരോ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും. നിലവിൽ ബിജെപി സംസ്ഥാനസമിതി അംഗമാണ് സലീം.




