കേളകം ഗ്രാമ പഞ്ചായത്ത് എസ്‌ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കേളകം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കേളകം ഗ്രാമ പഞ്ചായത്തിലേക്കു മത്സരിക്കുന്ന എസ്‌ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാരങ്ങാത്തട്ട് 5ാം വാർഡിലേക്ക് താജുദ്ദീൻ നാസർ ഹൌസും, അടക്കാത്തോട് 7ാം വാർഡിലേക്ക് അലിക്കുട്ടി പുതുപ്പറമ്പിലിനെയുമാണ് പാർട്ടി മത്സര രംഗത്ത് ഇറക്കിയിട്ടുള്ളത്. അടക്കാത്തോടിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സ്ഥാനർഥികളെ പ്രഖ്യാപിച്ചത്. കൺവെൻഷൻ എസ്‌ഡിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി.സി ഷഫീഖ് ഉദ്ഘാടനം ചെയ്തു. പേരാവൂർ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് എസ്‌ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടർമാരോട് അഭ്യർത്ഥിക്കുന്നത്. എസ്‌ഡിപിഐ കേളകം പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് കാവുങ്കൽ, സെക്രട്ടറി ഷാജഹാൻ കാലായിൽ, വിമൻ ഇന്ത്യ മൂവ്മെന്റ് സെക്രട്ടറി അൻസൽന ജലീൽ തുടങ്ങിയവർ സംസാരിച്ചു.




