Uncategorized
കേളകം എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂൾ ശിശുദിനം ആഘോഷിച്ചു

ശിശുദിനം: കേളകം എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂൾ ശിശുദിനം ആഘോഷിച്ചു.നല്ല പാഠം ക്ലബിൻ്റെ സ്നേഹ സമ്മാനം അംഗൻവാടിയിൽ കേളകം ഒൻപതാം വാർഡിലെ പള്ളിയറ അംഗൻവാടിയിലെ കുട്ടികൾക്ക് ശിശുദിനം മധുരമുള്ള ഒരോർമ്മയായി’ നല്ലപാഠം ക്ലബ് അംഗങ്ങൾ അംഗൻവാടിയിലെത്തി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു. പരിപാടിയിൽ നല്ല പാഠം ക്ലബ് പ്രസിഡൻ്റ് അഭിനവ് സെബാസ്റ്റ്യൻ ജോഷി ശിശുദിന സന്ദേശം നൽകി. ക്ലബ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അംഗൻവാടി ടീച്ചർ മഞ്ജു ക്ലബ് അംഗങ്ങൾക്ക് നന്ദി അറിയിച്ചു.




