Uncategorized

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാലെ ഇന്ത്യക്കായി കളിക്കാൻ സാധിക്കൂ; രോഹിത്തിനും കൊഹ്ലിക്കും മുന്നറിയിപ്പുമായി ബിസിസിഐ

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി പാഡണിയണമെങ്കിൽ വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് രോഹിത്തിനും കൊഹ്ലിക്കും സന്ദേശമയച്ച് ബിസിസിഐ. ഏകദിനങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് രോ-കോ സഖ്യത്തെ കാണാൻ സാധിക്കുകയുള്ളൂ. ഇരു താരങ്ങളും ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചു.

2025 ഒക്ടോബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇരു താരങ്ങളും നീല ജേഴ്സിയിൽ മൈതാനത്തേക്ക് അവസാനമായി എത്തിയത്. പരമ്പര 1-2ന് ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും രണ്ടാം മത്സരത്തിൽ അർദ്ധസെഞ്ച്വറിയും മൂന്നാം മത്സരത്തിൽ സെഞ്ച്വറിയും രോഹിത് നേടിയിരുന്നു.

“ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബോർഡും ടീം മാനേജ്‌മെന്റും ഇരുവരെയും അറിയിച്ചിട്ടുണ്ട്. രണ്ട് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതിനാൽ, ഫിറ്റ്‌നസ് നിലനിർത്താൻ അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം,” ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വിജയ് ഹസാരെ ട്രോഫിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ രോഹിത് ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൊഹ്ലി ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുമോയെന്ന കാര്യത്തെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button