Uncategorized
ശബരിമല മേൽശാന്തിമാരുടെ സഹായികളുടെ വിവരം നൽകാൻ സാവകാശം തേടി ദേവസ്വം ബോർഡ്

ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്കൊപ്പം എത്തുന്ന സാഹിയികളുടെ വിവരങ്ങൾ നൽകാൻ സമയം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 20 പേരുടെ വിവരങ്ങൾ നൽകാൻ ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി വിവരങ്ങൾ തേടിയത്.മേൽശാന്തി നിയമനം സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലായിരുന്നു ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്കൊപ്പം എത്തുന്ന സാഹിയികളുടെ വിവരങ്ങൾ നൽകാൻ നിർദേശിച്ചത്.മേൽശാന്തിയുടെ സഹായികളുടെ മുൻകാല പശ്ചാത്തലവും മറ്റു വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ടോ എന്നും അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.




