32 സ്പെഷ്യൽ ട്രെയിനുകൾ; കേരളത്തിലേക്ക് പ്രതിവാര ട്രെയിനുകൾ പ്രഖ്യാപിച്ചു; സമയക്രമം അറിയാം

തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ. നവംബർ 17 മുതൽ ജനുവരി 25 വരെയാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുക.
കാക്കിനട ടൗൺ – കോട്ടയം (07109) പ്രതിവാര സ്പെഷ്യൽ ട്രെയിൻ നവംബർ 17 മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വൈകിട്ട് 5:30ന് കോട്ടയത്ത് എത്തും. ഇതിൻ്റെ തിരിച്ചുള്ള സർവീസ്, കോട്ടയം – കാക്കിനട ടൗൺ പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ (07110), നവംബർ 18 മുതൽ ജനുവരി 20 വരെയുള്ള ചൊവ്വാഴ്ചകളിൽ ഓടും. രാത്രി 8:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി കാക്കിനടയിൽ എത്തും.
ഹസൂർ സാഹിബ് നന്ദേഡ് – കൊല്ലം (07111) പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ നവംബർ 20 മുതൽ ജനുവരി 15 വരെയുള്ള വ്യാഴാഴ്ചകളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ മൂന്നിന് കൊല്ലത്ത് എത്തും. കൊല്ലം – ഹസൂർ സാഹിബ് നന്ദേഡ് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ (07112) നവംബർ 22 മുതൽ ജനുവരി 17 വരെയുള്ള ശനിയാഴ്ചകളിൽ ഓടും. പുലർച്ചെ 5:40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 9:30ന് ഹസൂർ സാഹിബ് നന്ദേഡിൽ എത്തും.
ചർളപ്പള്ളി – കൊല്ലം (07113) പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് നവംബർ 18 മുതൽ ജനുവരി 13 വരെയുള്ള ചൊവ്വാഴ്ചകളിൽ സർവീസ് നടത്തും. ഉച്ചയ്ക്ക് 11:20ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – ചർളപ്പള്ളി പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് (07114) നവംബർ 20 മുതൽ ജനുവരി 15 വരെയുള്ള വ്യാഴാഴ്ചകളിൽ ഓടും. പുലർച്ചെ 2:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം പകൽ 12:30ന് ചർളപ്പള്ളിയിൽ എത്തും.
മച്ചിലിപട്ടണം – കൊല്ലം (07101) പ്രതിവാര സ്പെഷ്യൽ നവംബർ 14 മുതൽ ജനുവരി 2 വരെയുള്ള വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും. വൈകിട്ട് 4:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – മച്ചിലിപട്ടണം സ്പെഷ്യൽ പ്രതിവാര സ്പെഷ്യൽ നവംബർ 16 മുതൽ ജനുവരി 4 വരെയുള്ള ഞായറാഴ്ചകളിൽ ഓടും. പുലർച്ചെ 2:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ എട്ടിന് മച്ചിലിപട്ടണത്ത് എത്തും.
നരസപ്പുർ – കൊല്ലം സ്പെഷ്യൽ പ്രതിവാര ട്രെയിൻ (07105) നവംബർ 16, 18 തീയതികളിലാണ് സർവീസ് നടത്തുക. പകൽ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – നരസപ്പുർ സ്പെഷ്യൽ (07106) നവംബർ 18, 20 തീയതികളിൽ സർവീസ് നടത്തും. പുലർച്ചെ 2.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ ഏഴിന് നരസപ്പുരിൽ എത്തും.
ചർളപ്പള്ളി – കൊല്ലം സ്പെഷ്യൽ (07107) നവംബർ 17, 19 തീയതികളിൽ സർവീസ് നടത്തും. പകൽ 12ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 10ന് കൊല്ലത്ത് എത്തും. കൊല്ലം – ചർളപ്പള്ളി സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് (07108) നവംബർ 19, 21 തീയതികളിൽ സർവീസ് നടത്തും. പകൽ 2:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10:30ന് ചർളപ്പള്ളിയിൽ എത്തും.




