Uncategorized

ചെങ്കോട്ട സ്‌ഫോടനം: ചാവേറാക്രമണമല്ല; പരിഭ്രാന്തിയില്‍ സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണമല്ലെന്ന് റിപ്പോര്‍ട്ട്. സാധാരണയുള്ള ചാവേറാക്രമണത്തിന്റെ സ്വഭാവത്തിലല്ല സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ മേലുള്ള സമ്മർദ്ദം മൂലം പ്രതിയെന്ന് സംശയിക്കുന്നയാള്‍ പരിഭാന്ത്രിയില്‍ സ്‌ഫോടനം നടത്തിയെന്നാണ് നിഗമനം. കാറിലുണ്ടായിരുന്ന ബോംബ് പൂര്‍ണമായും വികസിപ്പിച്ച ബോംബല്ലെന്നും എന്‍ഐഎയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തില്‍ ഗര്‍ത്തമുണ്ടായിട്ടില്ലെന്നും പ്രൊജക്ടൈലുകള്‍ കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്ന രീതിയിലുള്ള സ്‌ഫോടനമല്ല നടന്നതെന്നും സ്‌ഫോടനം നടക്കുമ്പോഴും കാര്‍ നീങ്ങുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button