Uncategorized

ടി എന്‍ പ്രതാപന്‍ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്‍റെയും ചുമതല

ന്യൂഡല്‍ഹി: മുന്‍ എം പിയും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ ടി എന്‍ പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടെയും ലക്ഷദ്വീപിന്‍റെയും ചുമതല ടിഎൻ പ്രതാപന് നല്‍കി. എഐസിസി സെക്രട്ടറിയായിരുന്ന പി സി വിഷ്ണുനാഥിനെ കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലെ ഒഴിവ് കൂടി കണക്കിലെടുത്താണ് തീരുമാനം.

യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനും എഐസിസി സെക്രട്ടറി പദവി നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button