Uncategorized
കോളയാട്ടെ പൊതുശ്മശാനം നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്

പേരാവൂർ: കോളയാട് പഞ്ചായത്ത് നിർമിച്ച പൊതുശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാവും മുൻപേ പ്രവൃത്തി നിലച്ചതായും നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്യപ്പെട്ട ശ്മശാനത്തിലെ മെഷീനുകൾ പഴകിയതാണെന്നും ഇവ വാങ്ങിയതിൽ പഞ്ചായത്ത് വലിയ തുക അഴിമതി നടത്തിയെന്നും ഇവർ ആരോപിച്ചു.
നിലവിൽ ശ്‌മശാനത്തിൽ സംസ്കാരം നടത്തുന്നില്ല. ഏതാനും മൃതദേഹങ്ങൾ മാത്രമാണ് സംസ്‌കരിക്കാൻ കഴിഞ്ഞത്. നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നല്‌കിയിട്ടുണ്ട്.വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ, റോയ് പൗലോസ്, അന്നാ ജോളി, കെ.വി.ജോസഫ്, കെ.എം.രാജൻ എന്നിവർ സംബന്ധിച്ചു.




