Uncategorized

കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളം കയറി

കൊച്ചി: തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ടാങ്കാണ് തകർന്നത്. വീടുകളിൽ അടക്കം വെള്ളം ഇരച്ചു കയറുകയും വാഹനങ്ങൾ ഒലിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. 1.35 കോടി ലിറ്ററോളം സംഭരണശേഷിയുള്ള വാട്ടർ ടാങ്കാണ് തകർന്നത്. അപകടം സമയം 1.10 കോടി ലിറ്ററിന് അടുത്ത് വെള്ളം ടാങ്കിൽ ഉണ്ടായിരുന്നു.

കാലപ്പഴക്കമാണ് അപകടകാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അഞ്ച് വർഷത്തിലേറെ പഴക്കം ടാങ്കിനുണ്ടായിരുന്നു. ഇതിനു മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും പ്രദേശവാസികൾ പറയുന്നു.

പ്രദേശത്തെത്തിയ എംഎൽഎ ഉമാ തോമസ് പ്രദേശത്ത് അതിരൂക്ഷ ശുദ്ധജലക്ഷാമം നേരിട്ടേക്കുമെന്ന് പ്രതികരിച്ചു. ആളപായമില്ലാതിരുന്നത് സമാധാനമെന്നും ഉമാ തോമസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button