Uncategorized
മട്ടന്നൂരിൽ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മട്ടന്നൂർ: കളറോഡ് സീൽ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്‌സ് വാൻ ഡ്രൈവർ മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36) ആണ് കണ്ണൂരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് യാത്രികരായ നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.




