Uncategorized

വീഡിയോ പങ്കുവച്ചതോടെ വിവാദം; വന്ദേഭാരതിൽ കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതം പിൻവലിച്ച് സതേൺ റെയിൽവേ

കൊച്ചി: വന്ദേഭാരതിൽ വച്ച് കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതം പിൻവലിച്ച് സതേൺ റെയിൽവേ. വീഡിയോ പങ്കുവച്ചത് വിവാദമായതിന് പിന്നാലെയാണ് റെയിൽവേ സമൂഹമാധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കിയത്. ദേശഭക്തി ഗാനം ആലപിക്കുന്നു എന്ന തരത്തിലാണ് സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിൽ വീഡിയോ പങ്കുവച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് രാവിലെ എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തത്. സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിൽ ദേശഭക്തി ഗാനം ആലപിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പങ്കുവച്ചത്. ആർഎസ്എസ് ഗണഗീതം ആലപിച്ചത് പരിപാടിയെ വർഗീയവൽക്കരിക്കാൻ വേണ്ടിയാണ് എന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button