മാത്യു കുഴല്നാടന് പത്തനംതിട്ട, വി ടി ബല്‍റാമിന് മലപ്പുറം, ഹൈബി ഈഡന് കോഴിക്കോട്, ലിജുവിന് കണ്ണൂര്‍

തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് മേഖല തിരിച്ച് ചുമതല നല്കിയതോടൊപ്പം പ്രമുഖ നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതലയും നല്കി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കും നേതാക്കള്‍ക്കും 140 നിയോജക മണ്ഡലങ്ങളുടെ ചുമതലയും നല്‍കിയിട്ടുണ്ട്.
ജില്ലാ ചുമതലകള്‍
തിരുവനന്തപുരം-ഡി സുഗതന്
കൊല്ലം- എം വിന്‍സെന്റ് എംഎല്‍എ
പത്തനംതിട്ട- മാത്യു കുഴല്നാടന് എംഎല്‍എ
ആലപ്പുഴ- റോയ് കെ പൗലോസ്
കോട്ടയം- ശരത് ചന്ദ്രപ്രസാദ്
ഇടുക്കി- എ എ ഷുക്കൂര്‍
എറണാകുളം-പാലോട് രവി
തൃശൂര്‍- ജെയ്സണ്‍ ജോസഫ്
മലപ്പുറം- വി ടി ബല്‍റാം
പാലക്കാട്- വി പി സജീന്ദ്രന്
കോഴിക്കോട്-ഹൈബി ഈഡന്
വയനാട്-വി എ നാരായണന്
കണ്ണൂര്‍- എം ലിജു
കാസര്‍കോട്-രമ്യ ഹരിദാസ്
മുന്‍ ഡിസിസി അധ്യക്ഷനായ നെയ്യാറ്റിന്‍കര സനലിനാണ് കെപിസിസിയുടെ സംഘടനാ ചുമതല. മുന്‍ എംഎല്‍എ എം എ വാഹിദിനാണ് കെപിസിസി ഓഫീസിന്റെ ചുമതല നല്‍കിയിട്ടുള്ളത്. കെപിസിസി നേതൃയോഗത്തിലാണ് ചുമതലകള്‍ നല്കാന് തീരുമാനിച്ചത്.




