മത്തത്ത് അബ്ബാസ് ഹാജി അന്തരിച്ചു

പാനൂർ: മുസ്ലിം ലീഗ് നേതാവും കെഎംസിസി ഖത്തർ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ പൊയിലൂരിലെ മത്തത്ത് അബ്ബാസ് ഹാജി അന്തരിച്ചു. ദോഹയിലെ ഹമദ് ആശുപത്രിയിൽ വെച്ചാണ് മരണം.മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലർ, കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,
മുൻ മഹല്ല് കമ്മിറ്റി സെക്രട്ടറി,താനക്കോട്ടൂർ യു.പി സ്കൂൾ മാനേജർ,
ആക്കോട് ഇസ്ലാമിക് സെന്റർ പാനൂർ ചാപ്റ്റർ പ്രസിഡന്റ്, പൊയിലൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ട്രഷറർ, അബു മാഥർ പ്ലസ് ഹൈപ്പർമാർക്കറ്റ്, ഹൈലാൻഡ് ഹൈപ്പർമാർക്കറ്റ്
സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.പിതാവ്: അഹമ്മദ് ഹാജി. മാതാവ്: അയിശു ഹജ്ജുമ്മ. മക്കൾ: അഫ്സൽ, അനസ്, റാഫി, ബാസിത്, മുഹമ്മദ്, അയിഷ. മരുമക്കൾ: നബീറ, സബിത, ഷാന, ഷംന ഷെറിൻ, സിതാര മെഹ്ജബിൻ, സമീർ. സഹോദരങ്ങൾ: യൂസഫ്, ആമി, പാത്തൂട്ടി.




