Uncategorized
ഒരാഴ്ചയായി കാണാതായ വയോധികയെ വീടിനടുത്ത പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: ഒരാഴ്ചയായി കാണാതായ വയോധികയെ വീടിനടുത്ത പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറളം കളരിക്കാട്ടെ ചാത്തമംഗലം ലക്ഷ്മി അമ്മ (65) യെ ആണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 31മുതൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ആറളം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് വീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറളം പോലീസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ.മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: തങ്കമണി, അജിത, ബിന്ദു, പരേതനായ ജനാർദ്ദനൻ. മരുമക്കൾ: സോമൻ, അനീഷ്, അജയൻ.
സഹോദരങ്ങൾ: രാധാകൃഷ്ണൻ, ദാമോദരൻ, മാധവി, പരേതയായ മാലതി. സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീർപ്പാട് പൊതുശ്മശാനത്തിൽ




