Uncategorized
തെരുവ് നായയുടെ കടിയേറ്റ് യുവാവിന് പരിക്ക്

പേരാവൂർ: കൊട്ടംചുരത്ത് യുവാവിന് തെരുവ് നായയുടെ കടിയേറ്റു. കാലിന് സാരമായി കടിയേറ്റ തൈക്കാടൻ അബ്ദുൾ റഹ്മാനെ (42) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം മാനന്തവാടി മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
കൊട്ടം ചുരത്ത് മാസങ്ങളായി തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തെരുവു നായ ശല്യം കാരണം സ്കൂൾ, മദ്രസ വിദ്യാർത്ഥികൾ ദുരിതത്തിലാണ്.




