Uncategorized
കുട്ടപുഴയിൽ എംഡി എംഎയുമായി യുവാക്കൾ പിടിയിൽ

കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടികൂടി. യാത്രക്കാരായ ചെറുവഞ്ചേരി സ്വദേശി ഹാരിസ്, കുറ്റ്യാടി സ്വദേശി സുഹൈൽ എന്നിവരാണ് 20ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്.
ഇരിട്ടി എസ് ഐ ഷറഫുദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്, ഇരിട്ടി ഡിവൈ എസ് പി സ്ക്വാഡ് എന്നിവരും ചേർന്നാണ് ഇവരെ പിടികൂടിയത്.




