Uncategorized

യുണൈറ്റഡ് മർച്ചന്റ് ചേംബർ കേളകം യൂണിറ്റിന്റെ മൂന്നാമത് വാർഷികാഘോഷവും കുടുംബ സംഗമവും

കേളകം: യുണൈറ്റഡ് മർച്ചന്റ് ചേംബർ കേളകം യൂണിറ്റിന്റെ മൂന്നാമത് വാർഷികാഘോഷവും കുടുംബ സംഗമവും. നവംബർ 16 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ കേളകം ബെന്നി കോംപ്ലക്സിൽ വെച്ച് യൂണിറ്റ് ജനറൽ സെക്രട്ടറി സജി ജോസഫ് സ്വാഗതം പറയുന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ അധ്യക്ഷത വഹിക്കുകയും കെപിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.

യു എം സി സംസ്ഥാന ജനറൽ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയിൽ ,കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്റണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ സുനിത രാജു, കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ, കേളകം ബിജെപി ജനറൽ സെക്രട്ടറി റോയ് തോമസ്, യു എം സി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഷിനോജ് നരിതൂക്കിൽ, യു എം സി ജില്ലാ ജനറൽ സെക്രട്ടറി ബുഷറ ചിറക്കൽ, യു എം സി ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം, യു എം സി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെഎം ബഷീർ, ടി പി ഷാജി, എന്നിവർ ആശംസ അറിയിക്കുകയും ,യൂണിറ്റ് സെക്രട്ടറി സൈജു ഗുജറാത്തി നന്ദി അറിയിച്ചു സംസാരിക്കുകയും ചെയ്യും.കൂടാതെ ഓപ്പൺന്യൂസ് 24 ൻ്റെ അവാർഡ് നൈറ്റും , ഫ്ലവേഴ്സ് കോമഡി ഇത് ഐറ്റം വേറെയിലെ മധുലാൽ കൊയിലാണ്ടി സുരേഷ് കുന്നംകുളം എന്നിവർ നയിക്കുന്ന സൂപ്പർ ഹിറ്റ് മെഗാ ഷോ യും ഉണ്ടായിരിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button