Uncategorized

മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ അന്താരാഷ്ട്രതലത്തിലേക്ക്; ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ അന്താരാഷ്ട്ര വേദിയിലേക്ക്. ലോസ് ഏഞ്ചലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അക്കാമദി മ്യൂസിയത്തിന്റെ ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയാണ് ‘ഭ്രമയുഗം’. 2026 ഫെബ്രുവരി 12നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ജനുവരി പത്തുമുതല്‍ ഫെബ്രുവരി 12 വരേയാണ് ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ പരമ്പര.
ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ 2026 ഫെബ്രുവരി 12ന് നടക്കുന്ന “Where the Forest Meets the Sea” എന്ന ചലച്ചിത്ര പരമ്പരയിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു ഇന്ത്യൻ ചിത്രമായി #Bramayugam തെരഞ്ഞെടുത്തു എന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. #Bramayugam-ന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും ഇത് മറ്റൊരു അഭിമാന നിമിഷമാണ്- വിവരം പങ്കുവച്ച്കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button