Uncategorized

‘എന്തൊരു നാണക്കേട്! നിലവാരമില്ലാത്ത മാധ്യമപ്രവർത്തനം’; ​ഗൗരി കിഷന് പിന്തുണയുമായി ഖുശ്ബു

ചെന്നൈ: വാർത്താ സമ്മേളനത്തിനിടെ നടി ഗൗരി കിഷനോട് ഒരു യൂട്യൂബറുടെ ബോഡി ഷെയ്മിങ് ചോദ്യം ഉന്നയിച്ച സംഭവത്തിൽ താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദർ രംഗത്ത്. ചില മാധ്യമപ്രവർത്തകർ ഈ രംഗത്തെ മോശമാക്കുന്നു എന്നും മാധ്യമപ്രവർത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും ഖുശ്ബു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഗൗരിയുടെ നിലപാടിനെ ഖുശ്ബു പ്രശംസിക്കുകയും ചെയ്തു.
‘മാധ്യമപ്രവർത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു. ചില ‘മാധ്യമപ്രവർത്തകർ’ മാധ്യമധർമ്മത്തെ അഴുക്കുചാലിലേക്ക് തള്ളിവിടുകയാണ്. ഒരു സ്ത്രീയുടെ ഭാരം എത്രയാണെന്ന് അറിയേണ്ടത് അവരുടെ ആവശ്യമല്ല. എന്നിട്ട് അത് നായികയോട് ചോദിക്കുകയോ? എന്തൊരു നാണക്കേട്!
തന്റെ നിലപാടിൽ ഉറച്ചുനിന്ന് ശക്തമായി മറുപടി നൽകിയ യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങൾ. നമ്മൾ സ്ത്രീകൾ, അഭിനേതാക്കൾ, തിരിഞ്ഞ് നിന്ന് അവരുടെ കുടുംബത്തിലെ സ്ത്രീകളുടെ ഭാരം എത്രയാണെന്ന് ചോദിച്ചാൽ ഇതേ പുരുഷന്മാർക്ക് അത് സ്വീകാര്യമാകുമോ? ബഹുമാനം ഒരിക്കലും ഏകപക്ഷീയമായ ഒന്നല്ല. ബഹുമാനം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, തിരിച്ചും ബഹുമാനം നൽകാൻ പഠിക്കണം.’- ഖുശ്ബു കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button