ഭരണം പിടിക്കാൻ CPIM യുഡിഎഫ് അംഗത്തെ കൂറുമാറ്റിയത് 20 ലക്ഷത്തിനെന്ന് ആരോപണം; സ്വാഭാവികമെന്ന് പ്രസിഡന്റ്, വിവാദം

മലപ്പുറം: മലപ്പുറം ഏലംകുളം പഞ്ചായത്തില്‍ കൂറുമാറ്റത്തെ ചൊല്ലി വിവാദം. പഞ്ചായത്ത് ഭരണം പിടിക്കാന്‍ സിപിഐഎം യുഡിഎഫ് സ്വതന്ത്ര അംഗത്തെ മുന്നണി മാറ്റിയത് 20 ലക്ഷം രൂപ നല്‍കിയാണെന്നാണ് ആരോപണം. ഇക്കാര്യം സാധാരണക്കാരായ എല്ലാവര്‍ക്കും അറിയാമെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ ഇതെല്ലാം സ്വാഭാവികമെന്ന് ആരോപണം ശരിവെച്ചുകൊണ്ട് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍ ബാബു പ്രതികരിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വിജയിച്ച അംഗം എല്‍ഡിഎഫിനെ പിന്തുണച്ചതോടെയായിരുന്നു പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടായത്.
‘മെമ്പറെ 20 ലക്ഷം രൂപ കൊടുത്ത് വാങ്ങിയതാണെന്നതില്‍ 100 ശതമാനം സംശയമില്ല. ഏലംകുളം പഞ്ചായത്തിലെ എല്ലാവര്‍ക്കും ഇതറിയാം. രാഷ്ട്രീയത്തില്‍ ഇതെല്ലാം സ്വാഭാവികമാണ്’, എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതെല്ലാം സ്വാഭാവികമെന്ന് പ്രസിഡന്‍റ് അതേ വേദിയിൽ പ്രതികരിച്ചു.




