നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡിയുടെ പരിശോധന; റെയ്ഡ് നൂറ് കോടിയോളം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട്

നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡിയുടെ പരിശോധന; റെയ്ഡ് നൂറ് കോടിയോളം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട്സിപിഐഎം ഭരണസമിതിയുടെ കാലയളവില്‍ ഏതാണ്ട് 100 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സര്‍ക്കാരിന്റെ തന്നെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വലിയ പ്രതിഷേധങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. മുന്‍സെക്രട്ടറിമാരടക്കം സ്വന്തം നിലയില്‍ തട്ടിയ തുകയുടെ കണക്കും റിപ്പോര്‍ട്ടില്‍ നിരത്തിയിരുന്നു.
34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂവെന്നതടക്കമുള്ള ഞെട്ടിക്കുന്ന കണ്ടെത്തല്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആര്‍. പ്രദീപ് കുമാര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്.




