Uncategorized

പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ട നിരാശ; യുവാവിനെ കുടുക്കാൻ സ്കൂളുകളിൽ യുവതിയുടെ വ്യാജ ബോംബ് ഭീഷണി, അറസ്റ്റ്

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പൊലീസ് കസ്റ്റഡിയിൽ. റെനി ജോഷിൽഡയെന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് പൊലീസിന്റെ പിടിയിലായത്. ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി ഇ-മെയിലുകൾ അയച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഗുജറാത്ത് പൊലീസ് ആണ് ഇവരെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് ബോഡി വാറണ്ടിൽ ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്നു. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേസാണ് ഇവർക്കെതിരെ ഉള്ളത്. തന്റെ യഥാർത്ഥ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവെച്ച് ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) വഴിയാണ് യുവതി ഭീഷണി ഇമെയിലുകൾ അയച്ചതെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button