Uncategorized

ചെറുപുഷ്പം ഫാമിലി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിൻ്റെ കട്ടിള വെപ്പ് കർമ്മം പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണു ഗോപാലൻ നിർവ്വഹിച്ചു

പേരാവൂർ: ചെറുപുഷ്പം ഫാമിലി നിർമ്മിച്ചു നൽകുന്ന വീടിൻ്റെ കട്ടിള വെപ്പ് കർമ്മം പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണു ഗോപാലൻ നിർവ്വഹിച്ചു. ചെറുപുഷ്പം ഫാമിലി നിർധന കുടുംബങ്ങൾക്കായി സൗജന്യമായി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിൻ്റെ കട്ടിളവെപ്പ് കർമ്മമാണ് പേരാവൂർ മലബാർ ബി എഡ് കോളേജിന് സമീപത്ത് നടന്നത്. പേരാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ റീന മനോഹരൻ്റെ അധ്യക്ഷതയിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പി.പി. വേണുഗോപാലൻ കട്ടിള വെപ്പ് കർമ്മം നിർവ്വഹിച്ചു. ചെറുപുഷ്പം ജോസഫ്, ഷെല്ലി ഇഗ്നേഷ്യസ്, ജെയിംസ് കെ.പി, ഷിനോജ്, വിനയൻ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button